മണ്ണാർക്കാട് സബ് ജില്ലയിലെ ആദ്യത്തെ ഗണിത ശാസ്ത്ര ലാബ് മണ്ണാർക്കാട് എം ഇ ടി ഇ എം എച്ച് എസ് എസിൽ പ്രവർത്തനം ആരംഭിച്ചു. മോഡലുകൾ, ഫോൾഡിങ് ടെക്നിക്കുകൾ, ചാർട്ടുകൾ, ഗ്രാഫുകൾ, ഗണിത പസിലുകളും ഗെയിമുകളും ചിത്രങ്ങളും ഗണിതശാസ്ത്ര ആശയങ്ങൾ പ്രകടിപ്പിക്കുവാനും വിശദീകരിക്കുവാനും ശക്തിപ്പെടുത്താനും വിദ്യാർത്ഥികളെ സഹായിക്കുന്നു. കാൽക്കുലസ് സ്ക്വയർ എന്ന ഗണിതശാസ്ത്ര ലാബ് റിട്ട. പ്രൊഫസർ ഗോപാലകൃഷ്ണൻ കെ( എം ഇ എസ് കോളേജ്, മണ്ണാർക്കാട്) ഉദ്ഘാടനം ചെയ്തു.
എം ഇ ടി വൈസ് പ്രസിഡൻ്റ് ശ്രീ മത്തായി ഈപ്പൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ എം ഇ ടി പ്രിൻസിപ്പാൾ ശ്രീമതി.വിദ്യാ അനൂപ് ഏവർക്കും സ്വാഗതമേകി. വിവിധക്ലബ്ബുകളുടെ ഉദ്ഘാടനം എം ഇ ടി അക്കാദമിക് കൗൺസിൽ ചെയർമാൻ പ്രൊഫ. സാബു ഐപ്പ് നിർവഹിച്ചു. എം ഇ ടി സെക്രട്ടറി ശ്രീ ജോബ് ഐസക്, ഡയറക്ടർ ബോർഡ് അംഗം ശ്രീ.വിനു ജേക്കബ് തോമസ്, കെ.ജെ തോംസൺ (Mathletlab) , പി ടി എ പ്രസിഡൻ്റ് അബുതാഹിർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീമതി രോഹിണി എൻ കെ നന്ദി പറഞ്ഞു.