എംഇടി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സമുചിതമായി ആചരിച്ചു. എംഇടി സ്കൂൾ സെക്രട്ടറി ശ്രീ. ജോബ് ഐസക് വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എംഇടി പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി. രോഹിണി എൻ കെ അധ്യക്ഷതവഹിച്ചു. പരിസ്ഥിതി ക്ലബ്ബ്, സയൻസ് ക്ലബ് അംഗങ്ങൾ ആയ വിദ്യാർത്ഥികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. കൂടാതെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതിക്കിണങ്ങുന്ന പേപ്പർ ബാഗ്, പേപ്പർ പേന എന്നിവ നിർമ്മിക്കുന്നതിന് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ ശ്രീ.ബാലസുബ്രഹ്മണ്യൻ നേതൃത്വം നൽകി.