എം.ഇ. ടി ഇ എം എച്ച് എസ് എസ്സിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. എം ഇ ടി പ്രിൻസിപ്പൽ ശ്രീമതി വിദ്യാ അനൂപ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ശ്രീ അബ്ദുൾ ബാസിത് വിദ്യാർത്ഥികൾക്കായി ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ഇന്നത്തെ സമൂഹത്തിൽ നിന്ന് ഉദാഹരണങ്ങൾ സഹിതം അദ്ദേഹം വിശദീകരിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ അബു താഹിർ ആശംസകൾ അർപ്പിക്കുകയും വൈസ് പ്രിൻസിപ്പൽ ശ്രീമതി രോഹിണി എൻ കെ നന്ദിയർപ്പിക്കുകയും ചെയ്തു.