മണ്ണാർക്കാട് എംഇടി ഇ എം എച്ച്എസ്എസ് സ്കൂളിൽ 2023-24 അധ്യയന വർഷത്തെ വാർഷികം സമുചിതമായി ആഘോഷിച്ചു. എം ഇ ടി സെക്രട്ടറി ശ്രീ ജോബ് ഐസക് സ്വാഗതം പറഞ്ഞചടങ്ങിൽ എം ഇ ടി പ്രസിഡൻറ് ശ്രീ മുരളി കുമാർ അധ്യക്ഷനായി. പ്രശസ്ത കവിയും കഥാകൃത്തുമായ ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫ്ലവേഴ്സ് ടോപ് സിംഗർ ശ്രീഹരി ഗാനങ്ങൾ ആലപിച്ച്ചടങ്ങിനു മോടികൂട്ടി. ശ്രീ മത്തായി ഈപ്പൻ(വൈസ് പ്രസിഡന്റ്) ശ്രീ വിനു ജേക്കബ് ( ജോയിൻ സെക്രട്ടറി), ശ്രീ സാബു ഐപ്പ് ( അക്കാദമിക് കൗൺസിൽ ചെയർമാൻ) ശ്രീ കെ എ ശിവദാസൻ( മുൻ പ്രസിഡൻറ് )ബോർഡ് അംഗങ്ങളായ ശ്രീ സുബ്രഹ്മണ്യൻ ടികെ ശ്രീ ബിജുമോൻ ടി എലവുങ്കൽ, ബാസിത് മുസ്ലിം,വൈസ് പ്രിൻസിപ്പാൾ ശ്രീമതി രോഹിണി എൻ കെ, പിടിഎ പ്രസിഡൻറ് ശ്രീ അബു താഹിർ കെ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ ശ്രീ.അജയ് വി.എ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഫൗണ്ടർ പ്രസിഡൻ്റ് അവാർഡ് ദാനവും വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനം വിതരണവും കലാപരിപാടികളുംഅരങ്ങേറി. സ്കൂൾ ലീഡർ മാസ്റ്റർ യാസർ അനസ് എസ് നന്ദി അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.