മലയാള ഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി കേരളത്തിലെ ‘നാടൻകലകൾ ‘എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. മുണ്ടൂർ യുവ ക്ഷേത്ര കോളേ ജിലെ (മലയാള വിഭാഗം) അസിസ്റ്റൻറ് പ്രൊഫസർ ശ്രീകുമാർ ആണ് ക്ലാസുകൾ നയിച്ചത്.എം ഇ ടി പ്രിൻസിപ്പൽ ശ്രീമതി വിദ്യാ അനൂപ്, വൈസ്പ്രിൻസിപ്പൽ രോഹിണി എൻ കെ എന്നിവർ സംബന്ധിച്ച ചടങ്ങിൽ മലയാളം അധ്യാപിക പാർവതി സ്വാഗതം പറയുകയും വിദ്യാരംഗം കൺവീനർ മൃദുല നന്ദി അറിയിക്കുകയും ചെയ്തു