മണ്ണാർക്കാട് എം.ഇ.ടി. ഇ. എം.എച്ച് എസ് എസിൽ വെച്ച് എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ’ലഹരിമുക്ത നവകേരളം’ പദ്ധതിയുടെ ഭാഗമായി മണ്ണാർക്കാട് വിദ്യഭ്യാസജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ സ്ക്കൂൾ ജാഗ്രതാ സമിതിയിലെ ബ്രിഗേഡ് ലീഡർ മാർക്കുള്ള ഏകദിന പരിശീലനപരിപാടി നടത്തി. നാൽപത്തഞ്ച് സ്ക്കൂളുകളിൽ നിന്നുള്ള തൊണ്ണൂറോളം വിദ്യാർത്ഥികൾ പരിപാടിയിൽ സംബന്ധിച്ചു.എം.ഇ.ടി പ്രിൻസിപ്പാൾ ഡോ.അജയ് വി.എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ . മണ്ണാർ ക്കാട് വിദ്യാഭ്യാസജില്ല സ്ക്കൂൾ ജാഗ്രതാസമിതി കോഡിനേറ്റർമാരായ ശ്രീ ജംഷാദ് ശ്രീമതി ബർക്കീസ് എന്നിവർ ചർച്ചകൾ നയിച്ചു. വളർന്നു വരുന്ന തലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് എങ്ങിനെ മോചിപ്പിക്കാം എന്നതിനെക്കുറിച്ച്, എക്സൈസ് വകുപ്പിലെ , ശ്രീ ഷൺമുഖൻ വിശദീകരിച്ചു. എം ഇ ടി പ്രിൻസിപ്പാൾ ഡോ.അജയ് വി എ പരീക്ഷകളെ എങ്ങിനെ അഭിമുഖീകരിക്കണമെന്നും എങ്ങിനെ ലക്ഷ്യബോധമുള്ള വിദ്യാർത്ഥികളാകാമെന്നും ദിശാബോധം നൽകി. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ചുമർ ചിത്രരചനാ മത്സരത്തിൽ സമ്മാനം നേടിയ എം.ഇ.ടി വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. പങ്കെടുത്ത എല്ലാവർക്കും ക്ലാസ്സുകൾ നയിച്ച പ്രമുഖ വ്യക്തിത്വങ്ങൾക്കും എം ഇ ടി സ്ക്കൂളിലെ ബ്രിഗേഡ് ലീഡർ ദാന അമീൻ നന്ദിയർപ്പിക്കുകയും ചെയ്തു.